അരുണാചലിൽ മുഖ്യമന്ത്രി അടക്കം 42 എംഎൽഎമാർ കോൺഗ്രസ് വിട്ടു

അരുണാചലിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 42 എംഎൽഎമാർ കോൺഗ്രസ് വിട്ടു. ആകെ 60 എംഎൽഎ മാരുള്ള സഭയിൽ മുൻ മുഖ്യമന്ത്രി നബാം തുക്കി ഒഴികെ എല്ലാവരും കോൺഗ്രസിൽനിന്ന് രാജിവെച്ച് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേർന്നു.

കോൺഗ്രസ് പാർട്ടിയെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരും പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. എൻഡിഎയുടെ ഘടകകക്ഷിയാണ് പീപ്പിൾസ് പാർട്ടി ഓഫ് അറുണാചൽ. കഴിഞ്ഞ ഏഴുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ സംസ്ഥാനത്ത് സർക്കാരുണ്ടാക്കാൻ ശ്രമം നടത്തുന്നത്.

വിമതരും ബിജെപിയും ചേർന്ന് മാസങ്ങൾക്ക് മുമ്പാണ് കോൺഗ്രസിൽ നിന്ന് സംസ്ഥാനം പിടിച്ചെടുത്തത്. ഇതോടെ നബാം തുക്കി സർക്കാരിന് ഭരണം നഷ്ടമാവുകയും ചെയ്തു. മാർച്ചിൽ കാലിഖോ പുൾ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി. എന്നാൽ കഴിഞ്ഞ ജൂലായിൽ, സർക്കാരിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കി കോൺഗ്രസ് സർക്കാരിനെ കോടതി പുനസ്ഥാപിച്ചു. ഇതോടെ കടുത്ത വിഷാധത്തിലായ കാലിഖോ പുൾ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു.

എന്നാൽ പാർട്ടിയിലെ വിമത നീക്കത്തിന് തടയിടാനായി നബാം തുക്കി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പേമ ഖണ്ഡു സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY