ലിസി-പ്രിയദർശൻ ദമ്പതികൾ പിരിഞ്ഞു

24 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ലിസിയും പ്രിയദർശനും നിയമപരമായി പിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയിൽ ഇരുവരും സമർപ്പിച്ച സംയുക്തഹർജിയിലാണ് വിവാഹമോചനം.

ഒരു വർഷത്തിലേറെയായി പ്രിയനും ലിസിയും വേർപിരിഞ്ഞ് കഴിയുകയായിരുന്നു.

1984 ൽ ഒടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലാണ് ലിസിയും പ്രിയദർശനും ആദ്യമായി ഒന്നിക്കുന്നത്. അതേ സെറ്റിൽ വെച്ച് തന്നെയാണ് പ്രിയദർശൻ തന്റെ ഇഷ്ടം ലിസിയോട് തുറന്ന് പറയുന്നതും. 1990 ഡിസമ്പർ 13 ന് ആണ് ഇവർ വിവാഹിതരായത്.

 

lissy, priyadarshan, divorce

NO COMMENTS

LEAVE A REPLY