പ്രിയദർശൻ ലിസിയെ ‘തല്ലി’ !! ‘ഒപ്പം’ കണ്ടവർ ഞെട്ടി !

ഒപ്പം കണ്ടവർ മൂക്കത്തു വിരൽ വച്ചു ! എന്നാലും പ്രിയാ അത് നിങ്ങൾ ലിസിയെ തന്നല്ലേ ഉദ്ദേശിച്ചത് ? അല്ലെ ?

കുടുംബ പ്രശ്നങ്ങളുടെ ഇടയിൽ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തി തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘ഒപ്പം’ എന്ന ചിത്രത്തിൻറെ തുടക്കത്തിൽ തന്നെ ലിസിയെ പരോക്ഷമായി തല്ലികൊണ്ടുള്ള രംഗം ഉണ്ട്. അതങ്ങനല്ല എന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല.

ഒരു കളരി ആശാനെ നായകനായ മോഹൻലാലിന്റെ കഥാപാത്രം വഴിയിൽ കാണുമ്പോൾ ഉള്ള സംഭാഷണം ആണ് സംഗതി. ജയരാമൻ എന്ന മോഹൻലാൽ കഥാപാത്രം കളരിയിൽ വന്നിട്ട് ക്‌ളാസ്സ് എടുക്കാതെ മടങ്ങിയതിന്റെ കാരണം തിരക്കിയ ആശാനോട് ജയരാമന്റെ മറുപടി ഏകദേശം ഇങ്ങനാണ്.

ജയരാമൻ ക്‌ളാസ്സ് എടുക്കാൻ തന്നെ ചെന്നതാണ് . എന്നാൽ അവിടെ കളരിയുടെ പേരിൽ വിദേശികൾക്ക് മുന്നിൽ ചില പൊടിക്കൈകളൊക്കെ കാണിക്കുന്ന തരത്തിൽ കളരിയെ വാണിജ്യ വൽക്കരിച്ചത് ജയരാമന്‌ ഇഷ്ടമായില്ല. ആ ഇഷ്ടക്കേട് ആശാനോട് പറയുമ്പോൾ ” ഏതേലും പഴയ സിനിമ നടിയെ പിടിച്ചു നിർത്തി കളരി പഠിപ്പിക്കുന്നതിന്റെ ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ ഇട്ട് ലൈക്ക് വാങ്ങിക്കുന്നതാണല്ലോ കളരി ? “ എന്ന ഒരു നീരസം കലർന്ന  ഡയലോഗ് കാച്ചുന്നുമുണ്ട്.

ആ പഴയ നടി എന്നത് പ്രിയദർശന്റെ പിരിഞ്ഞു പോയ മുൻ ഭര്യ ലിസിയെ തന്നെ ഉദ്ദേശിച്ച് എഴുതിയതല്ല എന്ന് പ്രിയൻ പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന മലയാളി ചിലപ്പോൾ വിശ്വസിക്കില്ല.

lissy-oppam-1

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE