റിയാദിൽ വാഹനാപകടം, രണ്ട് മലയാളികൾ മരിച്ചു

റിയാദിന് സമീപം വാഹനം അപകടത്തിൽപെട്ട് രണ്ട് മലയാളികൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. തൃശ്ശൂർ ജില്ലയിലെ കുന്ദംകുളത്ത് കൊട്ടിലകത്ത് തിലകൻ (48), ആലപ്പുഴ സ്വദേശി എൻ ഓമനക്കുട്ടൻ (45) എന്നിവരാണ് മരിച്ചത്.

ഇരുവരും സഞ്ചരിച്ചിരുന്ന പ്രാഡോ കാറിന്റെ ടയർ പൊട്ടി കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പലതവണ മറിഞ്ഞ വാഹനം റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്. മാരകമായി പരിക്കേറ്റ തിലകനും ഓമനക്കുട്ടനും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

മാന്നാർ സ്വദേശി ബാബുവർഗീസ്, കുട്ടനാട് സ്വദേശി ടോം മാത്യു, തൃശൂരുകാരായ വിജയൻ, മനോജ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേർ ദുർമ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേരെ റിയാദിലെ ആശുപത്രികളിലേക്ക് മാറ്റി.

ഇരുവരുടെയും മൃതദേഹം മറാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവധി ദിവസങ്ങൾ കഴിഞ്ഞ് നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE