കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുടെ മേൽ മഷി ഒഴിച്ചു

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുടെ മേൽ വിദ്യാർത്ഥികൾ മഷി ഒഴിച്ചു. ഭോപ്പാൽ എയിംസ് ആശുപത്രിയിലെ വിദ്യാർത്ഥികളാണ് ആശുപത്രിയിൽ വെച്ച് മന്ത്രിയ്ക്ക മേൽ മഷി ഒഴിച്ചത്.

എയിംസിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും മികച്ച അധ്യാപകകരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളാണ് സംഭവത്തിന് പിന്നിൽ.

വിവധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഏയിംസിൽ എത്തിയതായിരുന്നു മന്ത്രി. അദ്ദേഹത്ത കാണാനും പ്രശ്‌നങ്ങൾ ഉന്നയിക്കാനും വിദ്യാർത്ഥികൾ ശ്രമിച്ചിരുന്നെങ്കിലും വിദ്യാർത്ഥികളെ കാണാൻ തയ്യാറാകാതെ ക്യാംപസ് വിടാനൊരുങ്ങിയ മന്ത്രിയുടെ മേൽ മാർക്കർ സ്‌കെച്ചിന്റെ മഷി ഒഴിക്കുകയായിരുന്നു.

jp naddaവേദിയിൽ നിന്നിറങ്ങി കാറിൽ കയറാൻ ശ്രമിച്ച മന്ത്രിയെ വിദ്യാർത്ഥികൾ തടയാൻ ശ്രമിച്ചതോടെ പോലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തനം തുടങ്ങി 13 വർഷമായിട്ടും ഭോപ്പാൽ എയിംസ് പൂർണമായും പ്രവർത്തനസജ്ജമല്ലെന്ന് പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

AIIMS Bhopal students throw ink at Union Minister J P Nadda

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE