ആറൻമുള വള്ളംകളി ഇന്ന്

0

ആറൻമുള ഉതൃട്ടാതി വള്ളം കളി ഇന്ന് നടക്കും. കേന്ദ്രമന്ത്രി ആനന്ദ് കുമാർ ജലോത്സവം ഉദ്ഘാടനം ചെയ്യും. കർശന സുരക്ഷ ഒരുക്കിയാണ് ഇത്തവണ വള്ളം കളി നടത്തുന്നത്. പമ്പയിലെ മണൽപുറ്റിൽ തട്ടി രണ്ടുപേർ മരിച്ച സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കിയിരിക്കുന്നത്.

നാല് സ്പൂഡ് ബോട്ട് അടക്കെം 12 സുരക്ഷാ ബോട്ടുകളാണ് ജലോത്സവത്തിന് കാവൽ. 1000ഓളം പോലീസുകാരെ പമ്പയിൽ വിന്യസിപ്പിച്ചിട്ടുണ്ട്. 50 പള്ളിയോടങ്ങളാണ് വള്ളം കളിയിൽ പങ്കെടുക്കുന്നത്. നീന്തൽ അറിയാവുന്നവരെ മാത്രമാണ് തുഴച്ചിലിനായി പള്ളിയോടങ്ങളിൽ ഉൾപ്പെടുത്തുക.

Aranmula Vallam Kali

Comments

comments