കാർണിവലിനിടെ വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു

പത്തനംതിട്ട ചിറ്റാറിൽ കാർണിവലിനിടെ വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു. സ്വകാര്യ ഗ്രൂപ്പ് നടത്തിവന്ന കാർണിവലിലെ ജയന്റ് വീലിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രിയങ്ക(14) ആണ് മരിച്ചത്.

ചിറ്റാർ കുളത്തുങ്കൽ സജിയുടെ മകളാണ് പ്രിയങ്ക. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ചിറ്റാർ ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനായിരുന്നു പ്രയങ്ക. പ്രിയങ്കയുടെ സഹോദരൻ അലൻ(5) സംഭവദിവസം തന്നെ മരരിച്ചു.

സപ്തംബർ എട്ട് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന ആകാശവീലിൽ നിന്ന് അലൻ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവെ പ്രിയങ്കയും വീണു. കുട്ടികൾ റൈഡിൽ തന്നെ തലയടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. മാതാപിതാക്കളോടൊപ്പം കാർണിവലിൽ എത്തിയതായിരുന്നു കുട്ടികൾ. ഓടിക്കൂടിയവരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

girl died after fall from giant wheel in a carnival

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE