അഭിഷേക് ബച്ചൻ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ആണെന്ന് നമ്മളിൽ എത്ര പേർക്ക് അറിയാം ??

അച്ഛൻ അമിതാഭ് ബച്ചന്റെയും , ഭാര്യ ഐശ്വര്യ റായി ബച്ചന്റെയും അത്ര അവാർഡുകൾ അഭിനയത്തിൽ അഭിഷേക് ബച്ചന് കിട്ടിയിട്ടില്ലെങ്കിലും, ഇവർക്കൊന്നും കിട്ടാത്ത ഒരു യമണ്ടൻ അംഗീകാരം ജൂനിയർ ബച്ചന് കിട്ടിയിട്ടുണ്ട്.

ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡറാണ് അഭിഷേക് ബച്ചൻ. 12 മണിക്കൂറിന് ഉള്ളിൽ ഏറ്റവും കൂടുതൽ പബ്ലിക്ക് അപ്പിയറൻസ് നടത്തിയതിനാണ് അഭിഷേക് ബച്ചനെ തേടി ഈ അംഗീകാരം എത്തിയത്.

abhishek-gif

സോനം കപൂറും അഭിഷേക് ബച്ചനും ഒന്നിച്ചഭിനയിച്ച ‘ഡൽഹി 6’ എന്ന ചിത്രത്തിന് വേണ്ടിയാണ് 12 മണിക്കൂറ് കൊണ്ട് ഏഴു നഗരങ്ങളിൽ സഞ്ചരിച്ച് അഭിഷേക് ഫിലിം പ്രമോഷൻ ചെയ്തത്.

2009 ൽ ഇറങ്ങിയ ഈ ചിത്രത്തിന് വേണ്ടി താരം സഞ്ചരിച്ചത് 1,800 കി.മി. നോയിഡ, ഫരീദാബാദ്, ഡൽഹി, മുംബൈ തുടങ്ങി നിരവധി നഗരങ്ങളിൽ കാറിലും പ്രൈവറ്റ് ജെറ്റിലുമായി സഞ്ചരിച്ചാണ് താരം തന്റെ സിനിമ പ്രമോട്ട് ചെയ്തത്.

delhi-6

ഹോളിവുഡ് താരം വിൽ സ്മിത്ത് ആയിരുന്നു ആദ്യം ഈ റെക്കോർഡിന് ഉടമ. റോബോട്ട് എന്ന ചിത്രത്തിന് വേണ്ടി 2004 ൽ 2 മണിക്കൂറിൽ 3 സ്ഥലങ്ങളിൽ സിനിമ പ്രമോഷൻ ചെയ്ത് കൊണ്ടായിരുന്നു സ്മിത്ത് ഈ അംഗീകാരത്തിന് അർഹനായത്.

will-smith

abhishek bachan, guinnes world record

NO COMMENTS

LEAVE A REPLY