ജിഗ്നേഷ് മേവാനി എവിടെ ??

ഇന്നലെ മുതൽ അപ്രത്യക്ഷനായ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മെവാനി എവിടെ എന്ന് ഇതുവരെ അറിവായിട്ടില്ല. ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചിരുന്നു എന്നതാണ് സഹപ്രവർത്തകരുടെ അവസാന അറിവ്. എന്നാൽ ജിഗ്നേഷിനെ പോലീസ് അറസ്റ്റ് ചെയ്തതായും അജ്ഞാത കേന്ദ്രത്തിൽ രഹസ്യമായി കസ്റ്റഡിയിൽ വെച്ചിരിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

ജന്മദിനം പ്രമാണിച്ച് മോദി ഗുജറാത്തിൽ എത്തിയിട്ടുണ്ട്. മോദി ഗുജറാത്തിൽ ഉള്ള സാഹചര്യം കണക്കിലെടുത്ത് ജിഗ്നേഷിനെ മാറ്റി നിറുത്തുവാനാണ് അറസ്റ്റ് ചെയ്തതെന്നും ആരോപണമുണ്ട്.

jignesh mevani, missing

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE