ജിഷ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

ജിഷ വധക്കേസിൽ അമിർ ഉൾ ഇസ്ലാമിനെ ഏക പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് കുറ്റപത്രം സമർപ്പിച്ചത്.

അമിർ ഉൾ തനിച്ചാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നീ വകുപ്പുകളാണ് പ്രിതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും 23 പേരെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്്തു. 21 ലക്ഷം ഫോൺകോളുകലും 5000 വിരലടയാള പരിശോധനയും അന്വേഷണ സംഘം നടത്തിയിരുന്നു.

ജിഷയുടെ വിരലിൽനിന്നു ലഭിച്ച കോശങ്ങളുടെ പരിശോധനാ രേഖ അമിർ ഉൾ തന്നെയാണ് കൊലപാതകം നടത്തിയെന്നതിനുള്ള പ്രധാന തെളിവാണ്.

ഏപ്രിൽ 28 ന് പെരുമ്പാവൂരിലെ വീട്ടിൽവെച്ചാണ് പ്രതി ജിഷയെ കൊലപ്പെടുത്തിയത്. പ്രതിയ്ക്ക് ലൈംഗിക വൈകൃതമുള്ളതായും സംഭവ സമയം പ്രതി മദ്യപിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

jisha murder case

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews