കാശ്മീരിൽ പെല്ലറ്റ് ആക്രമണം; ഒമ്പതാം ക്ലാസുകാരൻ കൊല്ലപ്പെട്ടു

0

കാശ്മീരിൽ പെല്ലറ്റ് ആക്രമണത്തിൽ ഒമ്പതാം ക്ലാസുകാരൻ കൊല്ലപ്പെട്ടു. പ്രതിഷേധ റാലിയ്ക്ക് നേരെ സുരക്ഷാ സേന നടത്തിയ പെല്ലറ്റ് ആക്രമണത്തിലാണ് മുഅ്മിൻ അൽതാഫ് എന്ന ഒമ്പതാംക്ലാസുകാരൻ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച വൈകീട്ട് ശ്രീനഗറിലെ ഫർവാനിലായിരുന്നു സംഭവം.

പെല്ലറ്റ് ആക്രമണമേറ്റ കുട്ടിയുടെ മൃതശരീരം വെള്ളിയാഴ്ച രാത്രിയാണ് കണ്ടെത്തിയത്. എന്നാൽ മരണ കാരണം പെല്ലറ്റ് പ്രയോഗമല്ലെന്നാണ് പോലീസ് വിശദീകരണം. നിശ്ചിത അകലത്തിലാണ് വെടിയുതിർത്തതെന്നു പോലീസ് പറഞ്ഞു.

Comments

comments