66 ആം ജന്മദിനത്തിന്റെ നിറവിൽ മോഡി

0

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ 66-ാം ജന്മദിനമാണ് ഇന്ന്. അമ്മ ഹീരാബെന്റെ കൂടെയായിരിക്കും മോഡി തന്റെ ജന്മദിനെ ആഘോഷിക്കുക.

ഗുജറാത്ത് എയർപ്പോർട്ടിൽ വന്നിറങ്ങിയ മോഡിയെ വരവേറ്റത് ‘സ്വീറ്റ് വെൽക്കം ഇൻ മോംസ് ലാപ്’ എന്ന എഴുതിയ ബാനറുമായി ഒരു സംഘം ബിജെപി നേതാക്കൾ ആയിരുന്നു. സി.എം വിജയ് രൂപാനി, ആനന്ദിബേൻ പട്ടേൽ, കേന്ദ്രമന്ത്രി പർസോട്ടം രുപാല, സംസ്ഥാന ബിജെപി പ്രസ്ഡന്റ് ജിത്തു വഘാനി എന്നിവരടങ്ങിയ സംഘമാണ് മോഡിയെ വരവേറ്റത്.

97 കാരിയായ അമ്മ ഹീരാബെന്റെ അനുഗ്രഹം വാങ്ങിക്കൊണ്ടാണ് ജന്മദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സഹോദരൻ പ്രഹളാദ് മോഡിയെയും പ്രധാന മന്ത്രി ഇന്ന് കാണും.

മോഡിയുടെ ഗുജറാത്ത് സന്ദർശനത്തിനോടനുബന്ധിച്ച് കനത്ത് സുരക്ഷയാണ് സംസ്ഥാനത്ത് എർപ്പെടുത്തിയിരിക്കുന്നത്. പാരാമിലിറ്ററി ഫോഴ്‌സ്, കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ അടക്കം 5000 പോലീസുകാരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്.

മോഡി ഗുജറാത്തിൽ എത്തിയത് മുതൽ ദളിത്-പടിദാർ വിഭാഗങ്ങളുടെ പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. മോഡി ഗുജറാത്തിൽ ഉള്ള സാഹചര്യം കണക്കിലെടുത്താണ് ദളിത് നേതാവ് ജിഗ്‌നേഷ് മനാവിയെ അറസ്റ്റ് ചെയ്തതെന്നും ആരോപണമുണ്ട്.

modi, gujarat, birthday

Comments

comments

youtube subcribe