Advertisement

പൂര നഗരിയിൽ ഇന്ന് പെൺപുലികളിറങ്ങും

September 17, 2016
Google News 1 minute Read

സാംസ്‌കാരിക നഗരമായ തൃശ്ശൂരിൽ ഓണാഘഓഷത്തിന്റെ ഭാഗമായി ഇറങ്ങുന്ന പുലികലിൽ ഇത്തവണ ഒരു വ്യത്യാസമുണ്ട്. ചരിത്രത്തിലാധ്യമായി തൃശ്ശൂർ നഗരവീഥികലിലേക്ക് പെൺപുലികളുമിറങ്ങുന്നു.

മൂന്ന് പെൺപുലികളാണ് ഇത്തവണ പുലി വേഷം കെട്ടുന്നത്. അറനൂറിലേറെ പുലികളിറങ്ങുന്ന ഇത്തവണത്തെ ആഘോഷം ചരിത്രത്തിന്റെ കൂടി ഭാഗമാകുകയാണ്.

വിയ്യൂർ ദേശത്തിന് വേണ്ടിയാണ് പെൺപുലികൾ വേഷമിടുന്നത്. വിമൺ ഇന്റഗ്രേഷൻ ആന്റ് ഗ്രോത്ത് ത്രൂ സ്‌പോർട്‌സ് എന്ന സംഘടനയുടെ ബാനറിലാണ് ഉവരുടെ ചരിത്രമെഴുത്ത്. എഎസ്‌ഐ ആയ വിനയ, ഫാഷൻ ഡിസൈനറായ സക്കീന, മലപ്പുറം പല്ലങ്കോട് സ്‌കൂൾ അധ്യാപികയായ ദിവ്യ എന്നിവരാണ് പെൺപുലികൾ.

വിനയ പുള്ളിപ്പുലിയായും മറ്റു രണ്ട് പേർ വരയൻ പുലികളായും എത്തും. പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങൾ ഊഉണ്ടെങ്കിലും ഛായം പൂശിത്തന്നെയായിരിക്കും ഇവരുടേയും പുലികളി.

പെൺകുലിക്കൂട്ടങ്ങൾ ഒരുക്കങ്ങളിലാണ്. ആകാംഷാ ഭരിതരായി പെൺപുലികളെ കാത്തിരിക്കുന്ന തൃശ്ശൂരുകാർക്ക് മുന്നിലേക്ക് ഇവർ ഇതുവരെയും തിരശ്ശീല നീക്കി എത്തിയിട്ടില്ല.

Puli Kali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here