ആലത്തൂരിൽ പേപ്പട്ടി രണ്ട് പേരെ കടിച്ചു

0
stray-dog
ആലത്തൂരിൽ പേപ്പട്ടി കടിച്ചു രണ്ടു പേര്‍ക്കു പരുക്കേറ്റു.

ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ രജനി സുബ്രഹ്മണ്യന്‍റെ മകന്‍ അജിത് കുമാര്‍ (14), കല്ലംപറമ്പ് അപ്പുക്കുട്ടന്‍ (50) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപ്പുക്കുട്ടന്‍റെ ഇരുകൈകളിലുമായി പത്തോളം മുറിവുകളുണ്ട്. നിരവധി വളര്‍ത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ചതായി നാട്ടുകാര്‍ പറയുന്നു.

stray dog, 2 injured

Comments

comments

youtube subcribe