വിദ്യാബാലന് ഡെങ്കിപ്പനി കാരണം ഷാഹിദ്

ബോളിവുഡ് താരം വിദ്യാബാലന് ഡെങ്കിപ്പനി ബാധിച്ചു പക്ഷേ നോട്ടീസ് കിട്ടിയത് ഷാഹിദ് കപൂറിന്. കൊതുക് പ്രജനനം തടയുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യാതിരുന്നതിനാണ് ബോംബെ മുനിസിപ്പൽ കോർപ്പറേഷന് ഷാഹിദിന് നോട്ടീസ് അയച്ചത്. വിദ്യയുടെ അയൽക്കാരനാണ് ഷാഹിദ്.

ഡങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ബിഎംസിയുടെ കൊതുകു നിവാരണ വിഭാഗം നടത്തിയ പരിശോധനയിൽ ഷാഹിദിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്വിമ്മിംഗ് പൂൾ കൊതുകുവളരാൻ കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടർന്നണ് നോട്ടീസ്. 10,000 രൂപ പിഴയിട്ടുകൊണ്ടുള്ള നോട്ടീസാണ് ബിഎംസി ഷാഹിദ് കപൂറിന് നൽകിയത്.

ജുഹു താര റോഡിലെ പ്രാനേട്ടാ അപ്പാർട്ട്‌മെന്റിൽ അയൽക്കാരാണ് വിദ്യയും ഷാഹിദും. വിദ്യായുടെ താമസ സ്ഥലം സ്ഥിതി ചെയ്യുന്ന നിലയുടെ രണ്ടു നില താഴെയാണ് ഷാഹിദ് താമസിക്കുന്നത്. ഷാഹിദിനൊപ്പം വിദ്യയുടെ മറ്റൊരു അയൽക്കാരനും നോട്ടീസ് നൽകിയിട്ടുണ്ട്.

Vidya Balan gets dengue, neighbour Shahid Kapoor served notice

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE