ന്യൂയോർക്കിൽ വൻ സ്‌ഫോടനം

0

ന്യൂയോർക്കിൽ മാൻഹട്ടനടുത്ത് ചെൽസയിൽ സ്‌ഫോടനം. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 9 ഓടെയായിരുന്നു സംഭവം.

29 പേരുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് ന്യൂയോർക്ക് ഫയർ കമ്മീഷ്ണർ വ്യക്തമാക്കി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

വേസ്റ്റ്ബിന്നിൽനിന്നാണ് പൊട്ടിത്തെറി ഉണ്ടായത്. വേസ്റ്റ് ബിന്നിൽനിന്ന് വൻ ശബ്ദത്തോടെ ഉണ്ടാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സുരക്ഷ കണക്കിലെടുത്ത് പ്രദേശത്തുനിന്ന് ആളുകളെ ഒഴുപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനം ഉണ്ടായ ഉടനെ ന്യൂയോർക്ക് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ന്യൂയോർക്ക് പോലീസിന്റെ ഭീകരവിരുദ്ധ സേന ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

New York City shaken by ‘intentional’ explosion

Comments

comments

youtube subcribe