Advertisement

വയോജനങ്ങൾക്കുവേണ്ടിയും ഫ്‌ളോട്ട്

September 18, 2016
Google News 0 minutes Read

ഓണം വാരാഘോഷത്തിന്റെ സമാപനമായി തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ഓണം ഘോഷയാത്രയിൽ സൗമൂഹ്യ സുരക്ഷാ മിഷന്റെ ഫ്‌ളോട്ട്. വയോജന സൗഹൃദ കേരളം എന്ന ആശയമാണ് ഈ വർഷം സൗമൂഹ്യ സുരക്ഷാ മിഷന്റെ ഫ്‌ളോാട്ടിലൂടെ അവതരിപ്പിക്കുന്നത്. ഉപേക്ഷിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്ന വൃദ്ധ ജനസമൂഹത്തെ ആദരിക്കുവാൻ പ്രേരിപ്പിക്കുന്ന ആശയമാണ് ഫ്‌ളോട്ടിന്റേത്.

വൈകീട്ട് 5.30 ന് കവടിയാർ കൊട്ടാരത്തിന് മുന്നിൽനിന്ന് ആരംഭിക്കുന്ന ഘോയാത്ര അട്ടക്കുളങ്ങരയിൽ സമാപിക്കും. എഴുപതിൽ പരം ഫ്‌ളോാട്ടുകളാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്.

കേരളത്തിലെ ക്ഷേത്രകലാരൂപങ്ങളും മറ്റ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കലകളും ഘോഷയാത്രയിൽ അവതരിപ്പിക്കും. ഒപ്പം കാലിക പ്രസക്തമായ വിഷയങ്ങളും അവതരിപ്പിക്കും. ഘോഷയാത്ര നടക്കുന്ന 18 ന് തലസ്ഥാനത്തെ ഗതാഗത മാർഗങ്ങൾ നിയന്ത്രിക്കുമെന്നും മന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here