പദ്മനാഭ ക്ഷേത്രത്തിൽ മദ്ധ്യപ്രദേശ് എം.എൽ.എ.മാരെ കയറ്റിയില്ല

സംസ്ഥാന സർക്കാരിന്റെ അഥിതികളായി എത്തിയ 30 ഓളം മദ്ധ്യപ്രദേശ് നിയമസഭാ സാമാചികരെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തടഞ്ഞുവച്ചു.

പോലിസ് അകമ്പടിയോട് കൂടി പ്രവേശിച്ച എംഎൽഎ മാരെ ക്ഷേത്ര ജീവനക്കാരായ ഗാർഡുകൾ ആണ് തടഞ്ഞുവച്ചത്. എക്സിക്യുട്ടീവ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് തടഞ്ഞതെന്ന് ഗാർഡ് കമാന്റർ അറിയിച്ചു.

ഇവർക്കെതിരെ പോലിസ് കൺട്രോൾ റൂമിൽ പരാതി രേഖാമൂലം നൽകിയിട്ടാണ് സംഘം മടങ്ങിയത്.

നിയമസഭ സെക്രട്ടറിക്കും എം എൽ എ മാർ പരാതി നൽകും. ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഉത്തരവാദപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.

 padmanabhaswamy temple

NO COMMENTS

LEAVE A REPLY