ഉറിയിലെ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ല; മോഡി

Modi

ഉറിയിൽ സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി. ഈ ഭീരുത്വത്തിനു പിന്നിൽ പ്രവർത്തിച്ചവരെ രാജ്യം ശിക്ഷിക്കാതിരിക്കില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഉറിയിൽ ഇന്ന് പുലർച്ചെ ബേസ് ക്യാമ്പിലുണ്ടായ ഭീകരാ ആക്രമണത്തിൽ 17 സൈനികരും 4 ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിൽ വെറുതെ വിടില്ലെന്നാണ് മോഡി ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരിലെ സാഹചര്യം സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹർ പരീക്കർ എന്നിവരുമായി സംസാരിച്ചതായും മോഡി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY