അമിതാബ് ബച്ചന്റെ തനിനിറം അറിയണോ ?

ബോളിവുഡിലെ താരരാജാവ് അമിതാഭ് ബച്ചനെ കുറിച്ച് ആരു അറിയാത്ത ചില സത്യങ്ങൾ :

  1. ഒരു എഞ്ചിനിയർ ആവാൻ കൊതിച്ച അമിതാഭ് ബച്ചന് ഇന്ത്യൻ നാവിക സേനയിൽ ചേരാൻ വളരെ താൽപര്യമായിരുന്നു.

2. അദ്ദേഹത്തിന്റെ ആദ്യ ശമ്പളം 300 രൂപയായിരുന്നു.

3. സാത് ഹിന്ദുസ്താനി എന്ന ചിത്രത്തിലൂടെയാണ് അമിതാഭ് ബച്ചൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

4. ആദ്യകാലങ്ങളിൽ കഷ്ടപ്പാടിൽ ആയിരുന്ന അമിതാഭ് ബച്ചനെ സഹായിച്ചിരുന്നത് മെഹ്മൂദ് ആണ്. ബച്ചന് തങ്ങാൻ സ്വന്തം വീട് നൽകുകയും ചെയ്തു മെഹ്മൂദ്.

5. ആദ്യ ഹിറ്റ് സഞ്ജീറിന് മുമ്പ് ബിഗ് ബി അഭിനയിച്ച് 12 ചിത്രങ്ങളും ഫ്‌ളോപ്പ് ആയിരുന്നു.

6. അമിതാഭ് ബച്ചന്റെ ശരിക്കുമുള്ള സർനെയിം അമിതാഭ് ശ്രീവീസ്തവ എന്നായിരുന്നു. ബിഗ് ബി യുടെ അച്ഛൻ ശ്രീവാസ്തവയുടെ തൂലികാ നാമം ആയിരുന്ന ‘ബച്ചൻ’ എന്നുള്ള പേര് പിന്നീട് അദ്ദേഹത്തിന്റെ കുചുംബം ഏറ്റെടുക്കുകയായിരുന്നു.

7. 1995 ലെ മിസ് വേൾഡ് മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാൾ അമിതാഭ് ബച്ചനായിരുന്നു.

8. ഏറ്റവും കൂടുതൽ ഡബിൾ റോൾ ചെയ്ത നടനാണ് അമിതാഭ് ബച്ചൻ. മഹാൻ എന്ന ചിത്രത്തിൽ ട്രിപ്പിൾ റോൾ വരെ ചെയ്തിട്ടുണ്ട് ബച്ചൻ സാബ്.

9. അമിതാഭ് ബച്ചന്റെ മകളെ കല്യാണം കഴിച്ചിരിക്കുന്നത്, രാജ് കപൂറിന്റെ മകളുടെ മകനായ നിഖിൽ നന്ദയ്ക്കാണ്

10. ശബ്ദത്തിന് ബാസ് കൂടുതൽ ആണെന്ന കാരണം പറഞ്ഞ് ഓൾ ഇന്ത്യ റേഡിയോ അമിതാഭ് ബച്ചന് ജോലി കൊടുത്തില്ല.

unknown facts, amitabh bachchan

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews