കാശ്മീരിൽ കൊല്ലപ്പെട്ട സൈനീകരുടെ എണ്ണം 17 ആയി; വൻ സുരക്ഷാ വീഴ്ച്ചയെന്ന് എ.കെ ആന്റണി

കാശ്മീരിലെ ഉറിയിൽ ഇന്ന് പുലർച്ചെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനീകരുടെ എണ്ണം 17 ആയി. ബ്രിഗേഡ് ആസ്ഥാനത്ത് കടന്ന 4 ഭീകരരെയും വധിച്ചു; ഏറ്റുമുട്ടൽ അവസാനിച്ചു. ആറ് മണിക്കൂറിൽ ഏറെയായി എറ്റുമിട്ടൽ നടക്കുകയായിരുന്നു.

ഇതിനിടെ ഉറി ആക്രമണം വൻ സുരക്ഷാ വീഴ്ച്ചയെന്ന് മുൻപ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. കാശ്മീരിലെ സ്ഥിതിഗതികൾ കൈവിട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനഗറിലെ പ്രശ്‌നം കാശ്മീർ മഉഴുവൻ വ്യാപിച്ചുവെന്നും, ജനങഅങളുടെ വിശ്വാസം ആർജിക്കാതെ പ്രശ്‌നം തീരില്ലെന്നും ആന്റണി പറഞ്ഞു.

NO COMMENTS

LEAVE A REPLY