കളമശേരി ഷംന തസ്നീമിന്റെ മരണം അന്വേഷണം തുടങ്ങി

കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്നീം ചികല്‍സക്കിടെ മരണമടഞ്ഞ സംഭവത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്‍റെ ആദ്യ സിറ്റിങ് 27 ന് നടക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. കുട്ടപ്പന്‍ കണ്‍വീനറായുള്ള മൂന്നംഗ സമിതിയാണു രൂപവത്ക്കരിച്ചിരിക്കുന്നത്.

പോസ്റ്റ്മോര്‍ട്ടം, മറ്റ് ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവ ലഭിച്ചതിനെ തുടര്‍ന്നാണ് ഉടന്‍ തന്നെ യോഗം ചേരാന്‍ തീരുമാനിച്ചത്.

NO COMMENTS

LEAVE A REPLY