കെ ബാബുവിന്റെ ലോക്കറുകൾ കാലിയായതിൽ അന്വേഷണം

0

മുൻ മന്ത്രി കെ ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകൽ വിജിലൻസ് പരിശോധനയ്ക്ക് മുമ്പ് കാലിയാക്കിയെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു.

ബാങ്ക് രേഖകൾ പരിശോധിച്ച വിജിലൻസ് ഉദ്യോഗസ്ഥർ ബാങ്ക് അധികൃതരോട് സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു.

 

വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെ മക്കളുടെയും ബന്ധുക്കളുടെയും ലോക്കറുകളിൽ നടത്തിയ പരിശഓധനയിൽ 300 പവനോളം സ്വർണം കണ്ടെത്തിയിരുന്നു. എന്നാൽ ബാബുവിന്റെയും ഭാര്യയുടെയും ലോക്കറുകൽ ഓഗസ്റ്റ് മാസം കാലിയാക്കി എന്നാണ് ആരോപണം. അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും ലോക്കറുകൾ വിജിലൻസ് പരിശോധിച്ചത്.

Comments

comments