മധ്യവയസ്‌കനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു

0

പാലക്കാട്ടുനിന്ന് ഒരാഴ്ച മുമ്പ് കാണാതായ മധ്യവയസ്‌കനെ വീട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയതായി പോലീസ്. പുതുപരിയാരം സ്വദേശി മണികണ്ഠനാണ് കല്ലപ്പെട്ടത്. സ്വത്ത് തർക്കത്തെ തുടർന്നാണ് മണികണ്ടനെ കൊലപ്പെടുത്തിയതെന്നും പോലീസ്.

സെപ്തംബർ 5 മുതൽ കാണാതായ മണികണ്ഠനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയതിനെ തുടർന്നാണ് ഇയാള കൈാലപ്പെടുത്തിയതാണെന്ന് അറിഞ്ഞത്.

മണികണ്ഠന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണ്.
കൊലപാതകത്തിൽ സഹോദരനെയും അച്ഛനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Comments

comments

youtube subcribe