വാർത്താ താരം ഭാരതി തൂങ്ങി മരിച്ച നിലയിൽ

നഗരത്തിലെ ആദ്യ വനിതാ ടാക്സി ഡ്രൈവർ എന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയിരുന്ന വീരാത് ഭാരതിയെ ബംഗളൂരുവിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെടുത്തു. 40 വയസ്സായിരുന്നു ഭാരതിയ്ക്ക്.

ദുരൂഹ സാഹചര്യത്തില്‍ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഭാരതിയുടെ മൃതദേഹം. തിങ്കളാഴ്‌‌ച രാത്രിയയോടെ സഞ്ജയാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നാഗഷെട്ടി ഹള്ളിയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഭാരതിയുടെ ടാക്‌സി കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആന്ധ്രാ സ്വദേശിയായ ഭാരതി ബംഗളുരുവില്‍ ഒറ്റയ്‌ക്കായിരുന്നു താമസം. ഏറെ നാളായി തൊഴിൽപരമായ ചില പ്രതിസന്ധികൾ നേരിട്ടിരുന്ന ഭാരതി ബംഗളുരുവിലെ ജോലി മതിയാക്കി സ്വദേശത്ത് മടങ്ങാൻ തീരുമാനിച്ചിരുന്നതായി ചിലർ പറയുന്നു.

ആത്മഹത്യ തന്നെയാകാനാണ് സാധ്യത എന്ന് പൊലീസ് പറയുന്നതെങ്കിലും, വാതില്‍ തുറന്നുകിടന്നതും, മൃതദേഹത്തിലെ മുറിവുകളും സംശയത്തിന് ഇട നല്‍കുന്നുണ്ട്. മാത്രമല്ല ആത്മഹത്യാ കുറിപ്പ് ഒന്നും കണ്ടെടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ ഭാരതിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്നാണ് സുഹൃത്തുക്കളും അവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയും പറയുന്നത്.

Bengaluru’s first woman cab driver found dead in her rented apartment

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews