ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് വിമാനം ലാന്റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. ആളപായം ഇല്ല. റണ്‍വേയില്‍ നിന്ന് ഇരുന്നൂറോളം മീറ്റര്‍ തെന്നിമാറിയാണ് വിമാനം നിന്നത്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. റണ്‍വേയ്ക്ക് കേടുപാട് പറ്റിയതിനാല്‍ ശ്രീനഗര്‍ വിമാനത്താവളത്തിലെ ഇന്നത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കി.

NO COMMENTS

LEAVE A REPLY