കൊച്ചി ഒരുങ്ങുന്നു കാര്‍ വിമുക്ത ദിനത്തിനായി

കൊച്ചി നഗരം സെപ്റ്റംബര്‍ 25ന് കാര്‍ വിമുക്ത ദിനത്തിന് വേദിയാവുന്നു. മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് കാര്‍ വിമുക്ത ദിനാചരണം സംഘടിപ്പിക്കാന്‍ തീരുമാനമായത്. കൊച്ചി നഗരസഭ, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, ഇസാഫ്,  രാജഗിരി കോളേജ് ഓഫ് ഓഫ് സോഷ്യല്‍ സയന്‍സസ്, പനമ്പിള്ളി നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവര്‍ ചേര്‍ന്നാണ് കാര്‍ വിമുക്ത ദിനം സംഘടിപ്പിക്കുന്നത്.
പനമ്പിള്ളി നഗറാണ്‌ വേദിയായി നിശ്ചയിച്ചിരിക്കുന്നത് . മേയര്‍ സൗമിനി ജെയിന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ ബി സാബു, അസിസ്റ്റന്റ്റ് കമ്മിഷണര്‍ നസീര്‍ എം എ, പനമ്പിള്ളി നഗര്‍ ഡിവിഷന്‍ കൗണ്‍സിലര്‍, പനമ്പിള്ളി നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇസാഫ്, രാജഗിരി കോളേജ്, മാജിക്സ് എന്നിവരുടെ പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്.
കാല്‍നടയാത്ര, സൈക്കിള്‍ യാത്ര എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അവയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ട ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ട്ടിക്കുകയും മെച്ചപ്പെട്ട ജീവിതശൈലിയും പൊതു ഗതാഗത സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കുകയുമാണ് കാര്‍ വിമുക്ത ദിനം ലക്ഷ്യമിടുന്നത്.
തികച്ചും മോട്ടോര്‍ വാഹന വിമുക്തമായ നിരത്തില്‍ വിവിധ കലാ കായിക വിനോദങ്ങളിലൂടെയാണ് ദിനാചരണ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നത്.
തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇസാഫ് കഴിഞ്ഞ രണ്ട് വര്‍ഷവും തൃശ്ശൂര്‍, ബെംഗളൂരു, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ കാര്‍ വിമുക്ത ദിനം വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. പനമ്പിള്ളി നഗറില്‍ ജി സി ഡി എ ഷോപ്പിംങ്ങ് കോംപ്ലെക്സ് മുതല്‍ കൈരളി അപാര്‍ട്മെന്‍റ്സ് വരെയുള്ള ഒരു കിലോമീറ്ററോളം നിരത്തിലാണ് സെപ്റ്റംബര്‍ 25ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 6 മണിവരെ കാര്‍ വിമുക്ത ദിന പരിപാടികള്‍ നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: സെക്രട്ടറി: +919562229523
car-free day, sept 25,

NO COMMENTS

LEAVE A REPLY