സംസ്ഥാനത്ത് റെയില്‍ ഗതാഗതം താറുമാറായി

കൊല്ലത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇങ്ങനെ ഓടിയ പല ട്രെയിനുകളും പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്.

പരശുറാം എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്ത് നിന്നുള്ള വഞ്ചിനാട് എക്സ്പ്രസും തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സപ്രസും റദ്ദാക്കി. നിസാമുദ്ദീന്‍ നാഗര്‍കോവില്‍ വഴി തിരിച്ചുവിട്ടു. നാളെ രാവിലത്തെ പരശുറാം എറണാകുളത്ത് നിന്നാണ് പുറപ്പെടുക. നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍ മംഗലാപുരം മാംഗ്ലൂര്‍ എക്സ്പ്രസ് (16606) നാഗര്‍കോവിലിനും എറണാകുളത്തിവും ഇടയ്ക്ക് വച്ച് യാത്ര അവസാനിപ്പിക്കും

NO COMMENTS

LEAVE A REPLY