ഇടുക്കിയില്‍ ഇന്ന് കെഎസ് ആര്‍ടിസി പണിമുടക്ക്

കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നഷ്ടം വരുത്തിവെക്കുന്ന തൊടുപുഴ നഗരത്തിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്  ഇടുക്കി ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് പണിമുടക്കും. കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് പണിമുടക്ക്.

എറണാകുളം, തൃശൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ വെങ്ങല്ലൂര്‍ ബൈപാസ്-മങ്ങാട്ടുകവല വഴി തൊടുപുഴ സ്റ്റാന്‍ഡിലത്തുന്ന തരത്തിലാണ് ഗതാഗത പരിഷ്കാരം വരുത്തിയത്. ഇത് മൂലം നഗരകേന്ദ്രത്തിലൊന്നും കയറാതെ മടങ്ങുകയാണ് കെഎസ്ആര്‍ടിസി ബസ്സുകള്‍. ഇതുമൂലം പ്രതിദിനം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

NO COMMENTS

LEAVE A REPLY