ടാറ്റയെ പൊളിക്കുന്നു; സിംഗൂർ വീണ്ടും കർഷകർക്ക്

ടാറ്റയുടെ കാര്‍ കമ്പനിക്കു വേണ്ടി സിംഗൂരില്‍ കര്‍ഷകരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ടാറ്റയുടെ നിര്‍മ്മാണം പൊളിച്ചു തുടങ്ങി.

പശ്ചിമ ബംഗാൾ പാര്‍ലമെന്ററി മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമുക്കുന്നത്.

സ്ഥലമേറ്റെടുക്കുന്നതില്‍ പാളിച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് 31നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. 12 ആഴ്ചക്കകം സ്ഥലം കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കാനും ഉത്തരവില്‍ പറഞ്ഞിരുന്നു. ഭൂമിയുടെ പട്ടയം, നഷ്ടപരിഹാരതുകയുടെ വിതരണം എന്നിവ കഴിഞ്ഞയാഴ്ച നടന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE