കൊല്ലത്ത് ചരക്ക് തീവണ്ടി പാളം തെറ്റി. റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക കാണാം

കൊല്ലത്ത് ഇന്ന് പുലര്‍ച്ചെ ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകും. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടക്കും ഇടക്ക് മാരാരിത്തോട്ടത്താണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് രാസവളവുമായി കോട്ടയത്തേക്ക് വന്ന ഗുഡ്സ് ട്രെയിനിന്റെ ഒമ്പത് വാഗണുകളാണ് പാളം തെറ്റിയത്.10 പാസഞ്ചര്‍/മെമു ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍
ട്രെയിൻ നം: 56300, കൊല്ലം – ആലപ്പുഴ പാസഞ്ചർ
ട്രെയിൻ നം:: 56302, ആലപ്പുഴ – എറണാകുളം പാസഞ്ചർ
ട്രെയിൻ നം:: 56303, എറണാകുളം – ആലപ്പുഴ പാസഞ്ചർ
ട്രെയിൻ നം: 56301, ആലപ്പുഴ – കൊല്ലം പാസഞ്ചർ
ട്രെയിൻ നം: 56392, കൊല്ലം – എറണാകുളം പാസഞ്ചർ
ട്രെയിൻ നം: 56387, എറണാകുളം – കായംകുളം പാസഞ്ചർ
ട്രെയിൻ നം: 66300, കൊല്ലം – എറണാകുളം മെമു
ട്രെയിൻ നം: 66301, എറണാകുളം – കൊല്ലം മെമു
ട്രെയിൻ നം: 66302, കൊല്ലം – എറണാകുളം മെമു
ട്രെയിൻ നം: 66303, എറണാകുളം – കൊല്ലം മെമു.
ഭാഗീകമായി തടസ്സപ്പെടുന്ന ട്രെയിനുകള്‍
കോട്ടയം -കൊല്ലം പാസഞ്ചർ, എറണാകുളം – കൊല്ലം മെമു(കോട്ടയം വഴി), കൊല്ലം– എറണാകുളം മെമു(കോട്ടയം വഴി) എന്നിവയുടെ യാത്ര ഭാഗീഗമായി തടസ്സപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here