Advertisement

കൊല്ലത്ത് ചരക്ക് തീവണ്ടി പാളം തെറ്റി. റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക കാണാം

September 20, 2016
Google News 2 minutes Read

കൊല്ലത്ത് ഇന്ന് പുലര്‍ച്ചെ ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകും. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടക്കും ഇടക്ക്​ മാരാരിത്തോട്ടത്താണ്​ അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന്​ രാസവളവുമായി കോട്ടയത്തേക്ക്​ വന്ന ​ഗുഡ്​സ്​ ട്രെയിനിന്റെ ഒമ്പത് വാഗണുകളാണ് പാളം തെറ്റിയത്.10 പാസഞ്ചര്‍/മെമു ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍ 

ട്രെയിൻ നം: 56300, കൊല്ലം – ആലപ്പുഴ പാസഞ്ചർ
ട്രെയിൻ നം:: 56302, ആലപ്പുഴ – എറണാകുളം പാസഞ്ചർ
ട്രെയിൻ നം:: 56303, എറണാകുളം – ആലപ്പുഴ പാസഞ്ചർ
ട്രെയിൻ നം: 56301, ആലപ്പുഴ – കൊല്ലം പാസഞ്ചർ
ട്രെയിൻ നം: 56392, കൊല്ലം – എറണാകുളം പാസഞ്ചർ
ട്രെയിൻ നം: 56387, എറണാകുളം – കായംകുളം പാസഞ്ചർ
ട്രെയിൻ നം: 66300, കൊല്ലം – എറണാകുളം മെമു
ട്രെയിൻ നം: 66301, എറണാകുളം – കൊല്ലം മെമു
ട്രെയിൻ നം: 66302, കൊല്ലം – എറണാകുളം മെമു
ട്രെയിൻ നം: 66303, എറണാകുളം – കൊല്ലം മെമു.

ഭാഗീകമായി തടസ്സപ്പെടുന്ന ട്രെയിനുകള്‍
കോട്ടയം -കൊല്ലം പാസഞ്ചർ, എറണാകുളം – കൊല്ലം മെമു(കോട്ടയം വഴി), കൊല്ലം– എറണാകുളം മെമു(കോട്ടയം വഴി) എന്നിവയുടെ യാത്ര ഭാഗീഗമായി തടസ്സപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here