ജിയയുടെ മരണം കൊലപാതകമെന്ന് ഫോറൻസിക് റിപ്പോർട്ട്

ബോളിവുഡ് താരം ജിയാഖാന്റെ മരണം ആത്മഹത്യയല്ലെന്ന് ബ്രിട്ടീഷ് ഫോറൻസിക് വിദഗ്ധരുടെ അന്വേഷണ റിപ്പോർട്ട്. ജിയയുടെ മരണം കൊലപാതകമാണെന്ന സംശയം ഉറപ്പിക്കുന്നതാണ് റിപ്പോർട്ട്. 2013 ജൂൺ മൂന്നിനാണ് ജിയയെ മുംബെയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേ സമയം ജിയയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സൂരജ് പഞ്ചോളിക്കെതിരെ ആത്മഹത്യ പ്രേരാണകുറ്റം ചുമത്തിയിരുന്നു. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ അറെസ്റ്റ് ചെയ്തത്.

ജിയയുടെ കഴുത്തിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലുമുള്ള മുറിവുകൾ കൊലപാതകമാണെന്ന നിഗമനത്തിനെ സാധൂകരിക്കുന്നു. ജിയയെ കൊലപ്പെടുത്തിയ ശേഷം കയറിൽ കെട്ടിത്തൂക്കിയതാകാനാണ് സാധ്യതയെന്ന് ഫോറൻസിക് വിദഗ്ധൻ ജാസൺ പെയോൺ ജയിംസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സിബിഐ ജിയയുടെ മരണം ആത്മഹത്യയാണെന്ന് ബോംബെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ജിയയുടെ അമ്മ റാബിയാ ഖാൻ വിദേശ ഫോറൻസിക് വിദഗ്ധരുടെ സഹായം തേടിയത്. റിപ്പോർട്ട് റാബിയ മുംബായിലെ സെഷൻസ് കോടതിയിൽ സമർപ്പിക്കും.

Jiah Khan’s hanging staged says UK expert

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE