കടയ്ക്കൽ സംഭവം; ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നു

0
women rape

കൊല്ലം കടയ്ക്കലിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി കടയ്ക്കൽ പോലീസ് ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

വീടിന് സമീപമുള്ള ഒരാളെ സംശയമുണ്ടെന്ന വൃദ്ധയുടെ മൊഴിയിലാണ് പ്രദേശവാസിയായ ഇയാളെ പോലീസ് ചെയ്യുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അതേ സമയം വൃദ്ധയുടെ വൈദ്യ പരിശോധ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി. എന്നാൽ റിപ്പോർട്ട് പോലീസിന് ലഭ്യമായിട്ടില്ല.

വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗ ശ്രമം(IPC 376), സ്ത്രീത്വത്തെ അപമാനിക്കൽ(IPC 354) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കടയ്ക്കൽ പോലീസ് ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

വൈദ്യ പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷമേ ബലാത്സംഗത്തിന് കേസെടുക്കണമോ എന്ന് തീരുമാനിക്കാനാകൂ എന്നും പോലീസ് വ്യക്തമാക്കി.

കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കാൻസർ രോഗിയായ 90കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം. അയൽക്കാരനാണ് പീഡിപ്പിച്ചതെന്നായിരുന്നു വൃദ്ധയുടെ മൊഴി.

അഞ്ചു ദിവസം മുമ്പാണ് സംഭവം. അതേ സമയം വൃദ്ധയുമായി വസ്തു തർക്കം നിലനിന്ന ഒരാളെ കുടുക്കാനായി കെട്ടിച്ചമച്ചതാണ് കേസെന്നും ആരോപണമുണ്ട്.

Comments

comments

youtube subcribe