പോത്തുകളെ കയറ്റി വന്ന ലോറി മറിഞ്ഞു ; ഒൻപത് പോത്തുകൾക്ക് ദാരുണാന്ത്യം

0

നായ്ക്കൾക്കും , ഗോമാതാവിനും വേണ്ടി ലഹളയുണ്ടാവുന്ന രാജ്യത്ത് അനധികൃതമായി കശാപ്പിന് കൊണ്ട് പോയ പോത്തുകൾക്ക് ദാരുണാന്ത്യം. കണ്ണൂർ പരിയാരം സെന്‍ട്രലില്‍ പോത്തുകളെ കയറ്റി വരുകയായിരുന്ന ലോറി നിയന്ത്രണംതെറ്റി തോട്ടത്തിലേക്ക് മറിഞ്ഞ് ഒന്‍പതു പോത്തുകള്‍ ചത്തു.

16 പോത്തുകള്‍ക്കു പരുക്കേറ്റു. ഇന്നു പുലര്‍ച്ചയാണ് അപകടം. ഡ്രൈവര്‍ ഒറ്റപ്പാലം സ്വദേശി അങ്ങാടി രാമസ്വാമിക്കു (48) പരുക്കേറ്റു.

ത്യശൂരില്‍നിന്നും കാഞ്ഞങ്ങാട്ടേക്കു പോത്തുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍നിന്നും പോത്തുകളെ മാറ്റി.

Comments

comments

youtube subcribe