Advertisement

വാട്‌സ്ആപ്പിനെ തകർക്കാൻ അലോ

September 21, 2016
Google News 1 minute Read

മെസ്സേജിങ് ആപ്ലിക്കേഷൻ ലോകത്ത് വാട്‌സ്ആപിന്റെ കുത്തക തകർക്കുക എളുപ്പമല്ല. മറ്റ് പല അപ്ലിക്കേഷൻസ് ഉണ്ടെങ്കിലും മെസേജിങ് ആപ്ലിക്കേഷൻ എന്നു കേട്ടാൽ വാട്‌സ് ആപ് ആയിരിക്കും നമുക്ക് മുന്നിൽ തെളിയുക.

എന്നാൽ ഒരു കൈ നോക്കാൻ തന്നെയാണ് ഗൂഗിളിന്റെ തീരുമാനം. ഗൂഗിളിന്റെ അലോയാണ് വാട്‌സ്ആപ്പിലും മികച്ച സൗകര്യങ്ങളുമായി എത്തുന്നത്.

  • പ്രവർത്തനം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ
  • ഓട്ടോമാറ്റിക് റെസ്‌പോൺസ്
  • സ്വകാര്യത ഉറപ്പുവരുത്തുന്ന എന്റ് ടു എന്റ് എൻക്രിപ്ഷൻ സൗകര്യം
  • ഗൂഗിൾ സെർച്ചിങ് സൗകര്യം

ഗൂഗിൾ സ്വന്തമായി വികസിപ്പിച്ച അലോ സെപ്തംബർ 20 മുതൽ ആഗോളമായി ലഭിച്ചു തുടങ്ങി. ഔദ്യോഗികമായി അലോയെ പരിചയപ്പെടുത്തിയത് കഴിഞ്ഞ മെയ് 18 ന് നടന്ന ഗൂഗിൾ ഡെവലപ്പേഴ്‌സ് കോൺഫറൻസിലാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയാണ് അലോ പ്രവർത്തിക്കുന്നത്.

അലോ ഗൂഗിൽ പ്ലേ സ്റ്റോറിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.ആപ്പിൾ ഐ ഫോൺ ഉപഭോക്താക്കൾക്ക് ഐഒഎസ് ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. ആൻഡ്രോയിഡ് ഫോണുകളിലും അലോ ഉപയോഗിക്കാം.

ലഭിക്കുന്ന മെസ്സേജുകൾക്ക് മറുപടി നൽകാനും ചാറ്റിങ്ങിനിടെ ഗൂഗിളിൽ സെർച്ച് ചെയ്ത് വിവരങ്ങൾ കൈമാറാനുമെല്ലാം അലോയിൽ സാധ്യമാണ്. @google എന്ന് ടൈപ്പ് ചെയ്തതിനുശേഷം മുന്നിൽ നൽകുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അലോ കണ്ടെത്തി നൽകും.

ഓട്ടോമാറ്റിക് റെസ്‌പോൺസ് ആണ് അലോയുടെ മറ്റൊരു പ്രത്യേകത. മെസ്സേജുകൾ ക്ക് ഓട്ടോമാറ്റിക് റെസ്‌പോൺസ് അലോ നമുക്ക് നൽകും ആവശ്യമെങ്കിൽ അത് തെരഞ്ഞെടുക്കാം.

ഇ മെയിൽ ഐഡിയ്ക്കും പാസ്വേഡിനും പകരമായി മൊബൈൽ ആപ് ഉപയോഗിച്ചാണ് അലോയിലേക്ക് പ്രവേശനം ലഭിക്കുക.

വാട്‌സ്ആപ്പിന് തുല്യമായി ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്ന എന്റ് ടു എന്റ് എൻക്രിപ്ഷനും അലോ ഉറപ്പു നൽകുന്നുണ്ട്.

Say hello to Google Allo: a smarter messaging app.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here