അമീറില്‍ നിന്ന് ഇനിയും കിട്ടാത്ത രണ്ട് തെളിവുകള്‍

0

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ കൊലപാതകത്തിനുശേഷം ആറുപേര്‍ കണ്ടതായി കുറ്റപത്രം. ഇയാളെ മാത്രം പ്രതിയാക്കി പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ സാക്ഷിപ്പട്ടികയിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്.
കേസിലെ പ്രധാനപ്പെട്ട രണ്ട് തെളിവ് കണ്ടത്തൊന്‍ കഴിയാത്ത കാര്യവും കുറ്റപത്രത്തില്‍ പൊലീസ് സമ്മതിക്കുന്നുണ്ട്. കൊല നടക്കുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുമാണ് എത്ര ശ്രമിച്ചിട്ടും കണ്ടത്തൊന്‍ കഴിയാതിരുന്നത്.

Comments

comments

youtube subcribe