സിറിയയ്ക്ക് ഇനി യു എൻ സഹായമില്ല

സിറിയയ്ക്ക് നൽകിയിരുന്ന സഹായം യു എൻ നിർത്തിവെച്ചു. സിറിയയിൽ യു എൻ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതോടെയാണ് തീരുമാനം.

ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു എൻ പ്രതികരിച്ചു.

എന്നാൽ ആക്രമണത്തിന് പിന്നിൽ റഷ്യൻ വിമാനങ്ങളാണെന്നാണ് കരുതപ്പെടുന്നത്.

ഒരാഴ്ചത്തെ വെടിനിർത്തലിനെ തുടർന്ന് ഇന്നലെയാണ് സിറിയയിൽ വീണ്ടും ആക്രമണം ഉണ്ടായത്. ഇന്നലെ അലപ്പൊയ്ക്ക് സമീപമാണ് വാഹനങ്ങൾ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ യുഎൻ പ്രവർത്തകർ അടക്കം 20 പേർ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിൽ മേഖലയിലെ 78,000ഓളം പേർക്ക് സഹായവുമായെത്തിയ 31 ട്രക്കുകളിൽ 18 എണ്ണവും തകർന്നിരുന്നു. ഭക്ഷണപ്പൊതികളും പുതപ്പുകളും മരുന്നുകളുമായിരുന്നു വാഹനങ്ങളിൽ.

UN stops sending aid to Syria.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE