വിജിലൻസിനും ലോക്കപ്പ്

jacob thomas

വിജിലൻസ് ഓഫീസുകളോട് ചേർന്ന് ലോക്കപ്പുകൾ വേണമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി നളിനി നാറ്റോയ്ക്ക് ജേക്കബ് തോമസ് കത്ത് നൽകി.

വിജിലൻസ് ഓഫീസുകളോട് ചേർന്ന് ലോക്കപ്പ് നിർമ്മിക്കണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ പുതിയ മാനദണ്ഡം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അഴിമതി കുറയ്ക്കാൻ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ലോക്കപ്പ് വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

വിജിലൻസ് ഓഫിസുകളോട് ചേർന്ന് നിർമ്മിക്കേണ്ട ജയിലുകളുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ രൂപരേഖയും പദ്ധതിച്ചെലവും ഉൾപ്പെടെയാണ് സർക്കാരിന് ഡയറക്ടർ ജേക്കബ് തോമസ് കൈമാറിയത്. അേ

NO COMMENTS

LEAVE A REPLY