ഡിസിസി പ്രസിഡന്റ്മാരുടെ പ്രായപരിധി 60ആയി നിജപ്പെടുത്തി

കേരളത്തിലെ കോൺഗ്രസ് പുനസംഘടനയ്‌ക്കൊരുങ്ങി ഹൈക്കമാൻഡ്. ഡിസിസി പ്രസിഡന്റുമാരുടെ പ്രായം 60 വയസ്സായി നിജപ്പെടുത്താനും ഹൈക്കമാൻഡ് നിർദ്ദേശം. ഡിസിസികളിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കാനാണ് ഈ തീരുമാനം.
പ്രവർത്തകർക്ക് ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലത്തിൽ പ്രവർത്തന മികവുവേണമെന്നും എഐസിസി നിർദ്ദേശിക്കുന്നുണ്ട്.

ജനങ്ങൾക്കിടയിൽ രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യത ഉണ്ടാകണം.

പദവികളിലേക്ക് ഗ്രൂപ്പ് നോമിനികൾ പാടില്ലെന്നും നിർദ്ദേശിക്കുന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ നിയന്ത്രിക്കാനാണ് ഹൈക്കമാൻഡിന്റെ പുതിയ നിർദ്ദേശങ്ങൾ.

ശനിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എഐസിസി നിർദ്ദേങ്ങൾ മുന്നോട്ട് വെയ്ക്കും.

NO COMMENTS

LEAVE A REPLY