തമിഴ് ചിത്രം വിസാരണൈ ഓസ്‌കാർ ഇന്ത്യൻ എൻട്രി

0

2017 ലെ ഓസ്‌കാർ പുരസ്‌കാരത്തിന് ഇന്ത്യയിൽനിന്ന് ഒൗേദ്യാഗിക എൻട്രിയായി തമിഴ്ചിത്രം വിസാരണൈ തെരഞ്ഞെടുത്തു. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രം വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് മത്സരിക്കുക. നിലവിൽ മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

വെനീസ് ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേതൻ മേത്ത അധ്യക്ഷനായ ജൂറിയാണ് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി വിസാരണൈ തെരഞ്ഞെടുത്തത്. 89ആമത് ഓസ്‌കാർ പുരസ്‌കാരം ചടങ്ങ് 2017 ഫെബ്രുവരിയിൽ ലോസ്ഏഞ്ചൽസിൽ നടക്കും.

Comments

comments

youtube subcribe