ഇനി ബ്രാഞ്ചലീന പ്രതിമകളുമില്ല

ആഞ്ജലീനാ ജോളിയും ബ്രാഡ്പിറ്റും വിവാഹമോചിതരാകുന്നു എന്ന വാർത്ത വന്നതോടെ മാഡം ട്യുസോ വാക്‌സ് മ്യൂസിയത്തിൽനിന്ന് ബ്രാഞ്ജലീന പ്രതിമകൾ വേർപ്പെടുത്തി.

ആഞ്ജലീനയുടെയും ബ്രാഡ്പിറ്റിന്റെയും പ്രതിമകൾ ഒരുമിച്ചാണ് മ്യൂസിയത്തിൽ സ്ഥിതിചെയ്തിരുന്നത്. എന്നാൽ ഇവരുടെ വിവാഹമോചന വാർചത്തയോടെ മ്യൂസിയം അധികൃതർ ഇരുവരേയും വേർപ്പെടുത്തുകയായിരുന്നു.

വാർത്തയുടെ അടിസ്ഥാനത്തിൽ ഇവരുടെ പ്രതിമകളെ വേർപ്പെടുത്തുകയാണെന്ന് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ആഞ്ജലീനയുടെ പ്രതിമ ഹോളിവുഡ് നടിമാരുടെ കൂട്ടത്തിലേക്കും ബ്രാഡ്പിറ്റിന്റേത് നടൻമാരുടെ ഇടയിലേക്കും മാറ്റി.

branjaleena

Madame Tussauds Separates Brad Pitt, Angelina Jolie’s Wax Figures

NO COMMENTS

LEAVE A REPLY