നടി ഗ്ലാമറായി,ക്യാമറകൾ വൈറലുമാക്കി!!!

സിനിമാ പ്രേമികളെ ഞെട്ടിച്ച് മഡോണയുടെ വേഷപ്പകർച്ച

സിനിമാ താരങ്ങളെ അവർ ധരിച്ചിരിക്കുന്ന വേഷം ചതിക്കുന്നത് ഇതാദ്യമായല്ല. ഗ്ലാമറായി പ്രത്യക്ഷപ്പെടാനുള്ള താരങ്ങളുടെ ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി പടരുകയും ചെയ്യാറുണ്ട്. പ്രേമം ഫെയിം മഡോണ സെബാസ്റ്റിയനാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ താരം. കുട്ടിയുടുപ്പിട്ട് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട മഡോണയുടെ ചില ചിത്രങ്ങൾ പാപ്പരാസികൾ ക്യാമറാ ക്ലിക്കിലൂടെ വൈറലാക്കുകയായിരുന്നു.

പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് ചടങ്ങാണ് സിനിമാ പ്രേമികളെ ഞെട്ടിച്ച് മഡോണയുടെ വേഷപ്പകർച്ചയ്ക്ക് വേദിയായത്.തീരെ ഇറക്കം കുറഞ്ഞ പർപ്പിൾ കളർ ഉടുപ്പായിരുന്നു മഡോണ അണിഞ്ഞിരുന്നത്. ഇരിപ്പിലും നടപ്പിലുമൊക്കെ തന്നാലാവുംവിധം ശ്രദ്ധിച്ചെങ്കിലും പാപ്പരാസികളുടെ ക്യാമറാക്കണ്ണുകളിൽ നിന്ന് രക്ഷപെടാൻ നടിയ്ക്കായില്ല.


ചന്തു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിൽ നാഗചൈതന്യ,ശ്രുതിഹാസൻ,അനുപമ പരമേശ്വരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഓഡിയോ ലോഞ്ചിന് നാഗചൈതന്യയും ശ്രുതിഹാസനും എത്തിയിരുന്നു. സംഗീതസംവിധായകൻ ഗോപീ സുന്ദറിനും ഗായകൻ ഹരിചരൺ ശേഷാദ്രിക്കും ഒപ്പം ചിത്രത്തിലെ ബാംഗ് ബാംഗ് എന്ന് തുടങ്ങുന്ന ഗാനം മഡോണ പാടി. തെലുങ്കിലായിരുന്നു നടി വേദിയിൽ സംസാരിച്ചത്.

[youtube https://www.youtube.com/watch?v=cU2FOirSe5M&w=854&h=480]

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews