ഭീകരാക്രമണ സാധ്യത; മുംബെയിൽ അതീവ ജാഗ്രത

തെക്കൻ മുംബെയിലെ ഉറാനിൽ ആയുധധാരികളെ കണ്ടെന്ന് സ്‌കൂൾ വിദ്യാർത്ഥികളുടെ അറിയിപ്പിനെ തുടർന്ന് മുംബെയിൽ കനത്ത സുരക്ഷ.

മുംബൈ തുറമുഖത്തിനടുത്ത് നാവികസേനയുടെ ആയുധ സംഭരണ ശാലയ്ക്കടുത്ത് കറുത്ത വസ്ത്രം ധരിച്ച് ആയുധധാരികളായ ആളുകളെ കണ്ടെന്ന് രണ്ട് വിദ്യാർത്ഥികളാണ് പോലീസിനെ അറിയിച്ചത്.

മുഖമ്മൂടി ഘരിച്ചിരുന്ന ്‌വർ എന്തെല്ലാമോ സംസാരിക്കുന്നുണ്ടായിരുന്നെന്നും ഭാഷ ഏതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെന്നും വിദ്യാർത്ഥികൽ പറഞ്ഞു.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഭീകരവിരുദ്ധ സേനയും നാവികസേനയും സുരക്ഷാ ഏജൻസികളും അതീവ ജാഗ്രതയിലാണ്.

ഉറിയിലെ ഭീകരാക്രമണത്തിന് മുമ്പ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 200 ലേറെ ഭീകരരാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം നടത്തിയിട്ടുള്ളത്. അതേ സമയം ഇത്തരം സംശ.യകരമായ സംഭവങ്ങൾ മുംബെയിൽ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.

Mumbai on highest alert after school kids spot men with arms near naval dump.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE