തോപ്പില്‍ ജോപ്പന്‍ ഓഡിയോ റീലീസ്. ചിത്രങ്ങള്‍ കാണാം

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം തോപ്പില്‍ ജോപ്പന്റെ ഓഡിയോ റിലീസ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രം ജോണി ആന്റണിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കൊച്ചിയിലെ അവന്യൂ സെന്ററില്‍ നടന്ന റിലീസ് ചടങ്ങില്‍ മേജര്‍ രവിയും, ജയറാമും പങ്കെടുത്തു.

ഉറി തീവ്രവാദി ആക്രമണത്തില്‍ ജിവന്‍ നഷ്ടപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു ചടങ്ങില്‍ മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്. മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം ചടങ്ങിനെത്തിയവര്‍ ഇതിനായി ഒരു മിനിട്ട് മൗനം ആചരിക്കുകയും ചെയ്തു.
ഓഡിയോ റിലീസിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 

Photo Courtesy: Rojan Nath Photography

NO COMMENTS

LEAVE A REPLY