Advertisement

വിരമിച്ചില്ലായിരുന്നെങ്കിൽ സച്ചിനെ ടീമിൽനിന്ന് പുറത്താക്കുമായിരുന്നെന്ന് സന്ദീപ് പാട്ടീൽ

September 22, 2016
Google News 0 minutes Read

ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിച്ചില്ലായിരുന്നെങ്കിൽ സച്ചിനെ ടീമിൽനിന്ന് പുറത്താക്കുമായിരുന്നെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ സെലക്ടർ ആയിരുന്ന സന്ദീപ് പട്ടീൽ. ഇക്കാര്യത്തെ കുറിച്ച് സെലക്ടർ സച്ചിനോട് നേരിട്ട് സംസാരിച്ചിരുന്നതായും സന്ദീപ് പാട്ടീൽ വെളിപ്പെടുത്തി.

2012ലാണ് ക്രിക്കറ്റ് ഇതിഹാസം ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.

2012 ഡിസംബർ 12ന് നാഗ്പൂർ ടെസ്റ്റിനിടെ ബിസിസിഐ യോഗത്തിന് ശേഷം സച്ചിന്റെ ഭാവി പരിപാടികളെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചത്. എന്നാൽ വിരമിക്കാൻ ആലോചിക്കുന്നില്ലെന്നായിരുന്നു സച്ചിൻരെ മറുപടി.

വിരമിച്ചില്ലെങ്കിൽ പുറത്താക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം എന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു, ഇതോടെ വിരമിക്കൽ തീരുമാനിക്കുക യായിരുന്നെന്നും സന്ദീപ് പാട്ടിൽ മറാത്തി ചാനലായ എബിപി മാജ്ഹയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2012 ഡിസംബർ 23 നാണ് വിരമിക്കൽ തീരുമാനം സച്ചിൻ പ്രഖ്യാപിച്ചത്. ധാക്കയിൽ നടന്ന ഏഷ്യാകപ്പിനിടയിൽ പാക്കിസ്ഥാനോട് ആണ് സച്ചിൻ അവസാനമായി കളിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here