ഇനി തെരുവ് മനുഷ്യർ ഉണ്ടാവില്ല ;ഫ്‌ളവേഴ്‌സ് വേദിയിൽ അശ്വതിയുടെ ഉറപ്പ്

aswathy-jwala-in-comedy-super-nite/

കേരളത്തിന്റെ തെരുവുകളില്‍ മനുഷ്യര്‍ അലയുന്ന സ്ഥിതി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിശേഷം മാറ്റാമെന്ന് ജ്വാലയുടെ സാരഥി അശ്വതിയുടെ ഉറപ്പ്. എന്നാല്‍ ഈ ലക്ഷ്യ പ്രാപ്തിയ്ക്കായി ഗവണ്‍മെന്റിന് മുന്നിലേക്ക് അശ്വതി ഒരു ആവശ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ ജില്ലകളിലും 15 സെന്റ് സ്ഥലം അനുവദിച്ച് തരണമെന്നാണ് അശ്വതിയുടെ ആ ആവശ്യം. ഇവിടങ്ങളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചാണ് ഈ മനുഷ്യരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അശ്വതി ജ്വാല ശ്രമിക്കുന്നത്. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പര്‍ നൈറ്റ് വേദിയില്‍ അതിഥിയായി എത്തി സംസാരിക്കവെയാണ് അശ്വതിയുടെ ഈ പ്രഖ്യാപനം.

2015ല്‍ കേരള സര്‍ക്കാറിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജേതാവായിരുന്നു അശ്വതി. തെരുവില്‍ അലയുന്ന ജനസമൂഹത്തിന് ഒരു നേരത്തെ ഭക്ഷണത്തോടൊപ്പം, അവരെ പുനരധിവസിപ്പിക്കാനും, അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കും കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന ജ്വാല എന്ന സംഘടനയ്ക്ക് രൂപം കൊടുത്തത് വഴിയാണ് അശ്വതി ജനശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പ്രവര്‍ത്തനങ്ങള്‍ വളരെ ആര്‍ജ്ജവത്തോട് കൂടി മുന്നോട്ട് കുതിക്കുന്ന സംഘടനയാണിത്. തിരുവനന്തപുരം ജില്ലയുടെ 30 കിലോമീറ്റര്‍ ചുറ്റളവിലാണ് ജ്വാലയുടെ പ്രവര്‍ത്തനം. 30 പേരാണ് ജ്വാലയുടെ സന്നദ്ധ സേവന രംഗത്ത് ഇപ്പോഴുള്ളത്. 822 പേരെ ജ്വാല ഇതുവരെ പുനരധിവസിപ്പിച്ചിട്ടുണ്ട്.

സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡുകളും നല്‍കുകയല്ല സര്‍ക്കാര്‍ നല്‍കേണ്ടത്. മറിച്ച് ഇത്തരം മനുഷ്യജന്മങ്ങളോട് കരുണയാണ് കാണിക്കേണ്ടതെന്നും അശ്വതി പറഞ്ഞു. കേരളത്തില്‍ എത്ര പുനരധിവാസ കേന്ദങ്ങളുണ്ടായിട്ടും ഇന്നും കിടപ്പാടമോ കുടുംബമോ ഇല്ലാത്തവരുടെ എണ്ണം തെരുവില്‍ വര്‍ദ്ധിക്കുകയാണ്. ഇത് അവസാനിപ്പിക്കാതെ അവാര്‍ഡുകള്‍ വാങ്ങിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അശ്വതി അഭിപ്രായപ്പെട്ടു.
ഗവണ്‍മെന്റ് ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ നിസ്സാരമായി പരിഹരിക്കാവുന്നതാണ് ഈ മനുഷ്യവരുടെ ദുരവസ്ഥ. സര്‍ക്കാറും ജനങ്ങളും മൂന്നാംലിംഗക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നു. അവര്‍ക്ക് കൊടുക്കുന്ന പിന്‍ബലം എന്തുകൊണ്ട് തെരുവോരത്തുള്ളവര്‍ക്ക് വേണ്ടി നല്‍കുന്നില്ല. ഒരു രേഖകളിലും പെടാതെ തെരുവു പട്ടികളെ പോലെ മരിക്കുന്ന അവരുടെ മേല്‍ ചവിട്ടി നിന്നു കൊണ്ടാണ് നമ്മള്‍ വലിയ വലിയ വികസന പദ്ധതികളെ കുറിച്ച് സംസാരിക്കുന്നതെന്നും അശ്വതി പറഞ്ഞു.
അശ്വതിയുടെ അമ്മയും കുഞ്ഞും പരിപാടിയില്‍ പങ്കെടുത്തു.  അശ്വതി എത്തുന്ന കോമഡി സൂപ്പര്‍ നൈറ്റിന്റെ എപിസോഡ് ഫ്ളവേഴ്സില്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE