വാട്‌സ്ആപ് വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറരുതെന്ന് കോടതി

വാട്‌സ്ആപ് വിട്ടുപോകുന്നവരുടെ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറരുതെന്ന് ഡെൽഹി ഹൈക്കോടതി. സേവനം അവസാനിപ്പിക്കുന്നവരുടെ വിവരങ്ങൾ സെർവറിൽനിന്ന് നീക്കം ചെയ്യണമെന്നും കോടതി. വാട്‌സ്ആ പ്പിന്റെ പുതിയ പോളിസിയ്‌ക്കെതിരെ രണ്ട് വിദ്യാർത്ഥികൾ നൽകിയ ഹരജിയിലാണ് കോടതി നിർദ്ദേശം.

ഉപഭോക്താക്കളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ സെപ്തംബർ 25 ന് ശഏഷം ഫേസ്ബുക്കിന് കൈമാറുമെന്ന് വാട്‌സ്ആപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തയ്യാറാവാത്തവർക്ക് വാട്‌സ്ആപിൽനിന്ന് സെപ്തംബർ 25 ന് മുമ്പ് പുറത്തുകടക്കാമെന്നും കമ്പനി പറഞ്ഞിരുന്നു.

ഈ പോളിസിയ്‌ക്കെതിരെ നൽകിയ ഹരജിയിലാണ് കോടതി വാട്‌സാപ്പിനോട് ഇക്കാര്യം അറിയിച്ചത്.

NO COMMENTS

LEAVE A REPLY