‘വിസാരണൈ’യുടെ നേട്ടത്തിൽ നന്ദി അറിയിച്ച് ധനുഷ്

തമിഴ് ചിത്രം ‘വിസാരണൈ’ക്ക് ലഭിച്ച ഓസ്‌കാർ എൻട്രിയിൽ സന്തോഷം പങ്കുവെച്ച് നടൻ ധനുഷ്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർ ബാർ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വളരെ സന്തോഷമുള്ള ദിവസമാണിത്. റിലീസായ തന്റെ പുതിയ ചിത്രം ‘തൊടാരി’ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിനിടെയാണ് ‘വിസാരണൈ’ ഓസ്‌കാറിൽ തെരഞ്ഞെടുത്ത വിവരമറിഞ്ഞത്. ധനുഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read More : തമിഴ് ചിത്രം വിസാരണൈ ഓസ്‌കാർ ഇന്ത്യൻ എൻട്രി

വണ്ടർബാർ ഫിലിംസിനും വെട്രിമാരനും അഭിമാന നിമിഷമാണിത്. എന്നിലും കമ്പനിയിലും വിശ്വാസമർപ്പിച്ചവർക്കും ‘വിസാരണൈ’യിലെ അഭിനേതാക്കൾ ദിനേശ്, സമുദ്രക്കനി, കിഷോർ എന്നിവർക്കും നന്ദി.

തീയേറ്ററുകളിൽ പോയി സിനിമ കാണുന്ന എല്ലാവർക്കും ധനുഷ് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.

Dhanush,Tamil Movie,visaranai

NO COMMENTS

LEAVE A REPLY