മലപ്പുറത്ത് അപകടം; വിദ്യാർത്ഥി മരിച്ചു

മലപ്പുറം കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ജീപ്പിലുണ്ടായിരുന്ന എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം എം ഇ സ് എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി മേലാറ്റൂർ സ്വദേശി (21) ആണ് മരിച്ചത്. ജീപ്പിൽ ഉണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾക്ക് നിസ്സാര പരുക്കേറ്റു.

നബീൽ
നബീൽ

ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. വളാഞ്ചേരിയിൽ നിന്നും സെക്കന്റ് ഷോ സിനിമ കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. റെയിൽവേ മേൽപ്പാലത്തിലൂടെ വരുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിച്ചു നിയന്ത്രണം വിട്ട ജീപ്പ് പാലത്തിലെ നടപ്പാതയിൽ ഇടിച്ചു കയറുകയായിരുന്നു.

NO COMMENTS

LEAVE A REPLY